സിപിഎം ചിറ്റാരിപറമ്പ് ലോക്കൽ സെക്രട്ടറി പി
ജിനീഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറി
മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും
ലോക്കൽ സെക്രട്ടറിയെ വധിക്കുമെന്ന് ആക്രോശിക്കുകയുംചെയ്തതായി പരാതി. ടെമ്പോട്രാവലറിലെത്തിയ ഒരു സംഘമാണ്

ജിനീഷിന്റെ വീട്ടിലെത്തി വധ ഭീഷണിമുഴക്കിയത്.
സംഭവ സമയത്ത് മാതാപിതാക്കൾ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
ഇത് സംബന്ധിച്ച് ജീനീഷ് കണ്ണവം പോലീസിൽ പരാതി നൽകി.
16 അംഗ ആർഎസ്എസ് ബിജെപി സംഘമാണ്
ചുണ്ടയിലെ വീട്ടിലെത്തി
വധഭീഷണി മുഴക്കിയതെന്ന്പരാതിയിൽ പറയുന്നു. കഴിഞ്ഞമാസംജിനീഷിന് നേരെ
അക്രമം നടന്നിരുന്നു.ലോക്കൽ സെക്രട്ടറിയുടെ വീട്ടിൽ കയറി കൊലവിളി
നടത്തിയതിൽപ്രതിഷേധിച്ച്സിപിഎമ്മിന്റെ നേതൃത്വത്തിൽചുണ്ടയിൽ പ്രതിഷേധ പ്രകടനം നടത്തി.
സമാധാനന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ആർഎസ്എസ് ബോധപൂർവ്വം കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന്
സിപിഎം ആരോപിച്ചു.പ്രതിഷേധ പ്രകടനത്തിന്സിപിഎം നേതാക്കളായ
വി ബാലൻ, ടി പവിത്രൻ കെ രഘുത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.
RSS attack on CPM Chittariparamba local secretary's house; case










































.jpeg)